ലോകത്ത് എയ്ഡ്‌സ് ബാധിതരായി മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി യുഎന്‍

പാരിസ്: ലോകത്ത് എയ്ഡ്‌സ് ബാധിതരായി മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി ഐക്യരാഷ്ട്രസഭാ(യുഎന്‍) റിപ്പോര്‍ട്ട്.

2016-ല്‍ 10 ലക്ഷം പേരാണ് എയ്ഡ്‌സ് മൂലം മരിച്ചത്. 2005-ല്‍ ഈ രോഗംമൂലം മരിച്ചതു 19 ലക്ഷം പേരായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പാരിസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

എയ്ഡ്‌സ് ചികില്‍സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2016-ല്‍ 3.67 കോടി എയ്ഡ്‌സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top