തിരുവനന്തപുരം: എയിംസിന്റെ വാഗ്ദാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശശി തരൂര്‍ എംപി.
കേരളത്തിന് എയിംസ് നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടു പോവുകയാണെന്നും എയിംസ് കേരളത്തിന് നഷ്ടപ്പെട്ടതിന്റെ കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിക്കണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കേരളത്തിന് ഇതുവരെ എയിംസ് ആശുപ്രതി അനുവദിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് ശശി തരൂര്‍ ഇതിനെതിരെ രംഗത്തെത്തിയത്.