ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍.
അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി. കിഡ്‌നിയിലെ അണുബാധയും നെഞ്ചിലെ നീര്‍ക്കെട്ടും മൂലമാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. വളരെ പതുക്കെയുള്ള ഡയാലിസിസ് ആണ് നടത്തിയിരുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.