ന്യുഡല്‍ഹി: ഷീന ബോറയുടെ മരണം ശ്വാസം മുട്ടിയെന്ന് സ്ഥിരീകരിച്ച് എയിംസ് റിപ്പോര്‍ട്ട്.
സി.ബി.ഐയ്ക്ക് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് എയിംസിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. എയിംസിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ ഒക്‌ടോബര്‍ പകുതിയോടെയാണ് ഷീന ബോറയുടെ അസ്ഥികൂടം എയിംസിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ക്ക് പഠനത്തിനായി നല്‍കിയത്. തുടര്‍ന്ന് ഒരു മാസത്തിലധികം നീണ്ടുനിന്ന പഠനത്തിലൂടെയാണ് ഷീനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
നവംബര്‍ 9ന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ ശ്വാസം മുട്ടിയുള്ള മരണത്തിന്റെ സാധ്യത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഷീന ബോറയെ മാതാവ് ഇന്ദ്രാണി മുഖര്‍ജിയും സഹായിയും ചേര്‍ന്ന് കാറിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം റായ്ഗഡിലെ വനപ്രദേശത്ത് വച്ച് മൃതദേഹം കത്തിച്ചുവെന്നാണ് കേസ്.