സിഡ്‌നി: പക്ഷികളുമായി കൂട്ടിയിടിച്ച എയര്‍ ഏഷ്യയുടെ എയര്‍ബസ് എ330 ബ്രിസ്‌ബെയിന്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി.
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍നിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട ഉടനെ തന്നെയാണ് സംഭവം.
വിമാനത്തിലുണ്ടായിരുന്ന 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണ്.
പക്ഷികളുടെ കൂട്ടവുമായി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ സന്തുലനം നഷ്ടപ്പെട്ടതായും പക്ഷികള്‍ ഇടിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായും ഓസ്‌ട്രേലിയയിലെ സിവില്‍ ഏവിയേഷന്‍ വക്താവ് പീറ്റര്‍ ഗിബ്‌സോ വ്യക്തമാക്കി.
എയര്‍ ഏഷ്യയുടെ ഒരു വിമാനം പെര്‍ത്തില്‍ വെച്ച് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടിയന്തിരമായി നിലത്തിറക്കിയിരുന്നു.