air asia planning to conduct international routes

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യാന്തര സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യ ഇന്ത്യ ഒരുങ്ങുന്നു. ഇക്കാര്യം സജ്ജമാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്‌റോല്‍ പറഞ്ഞു.

രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന വ്യോമയാന നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതോടെ എയര്‍ഏഷ്യ ഇന്ത്യ നീക്കം നടത്തുകയായിരുന്നു.

നിലവില്‍ എട്ടു വിമാനങ്ങള്‍ മാത്രമുള്ള എയര്‍ഏഷ്യ ഈ വര്‍ഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 14 ആയി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ആറു വിമാനങ്ങള്‍ കൂടി വാങ്ങുന്നതോടെ രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമാകും. 2018 ഏപ്രിലോടെ എയര്‍ഏഷ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top