air bag security in swift and desere

കാറുകളുടെ മുന്തിയ വകഭേദങ്ങള്‍ക്ക് മാത്രം കൂടുതല്‍ സുരക്ഷയെന്ന പതിവ് മാരുതി സുസൂക്കി തിരുത്തുന്നു. മാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളായ സ്വിഫ്ട് , ഡിസയര്‍ മോഡലുകളുടെ അടിസ്ഥാന വകഭേദത്തിനും ഇനി രണ്ട് എയര്‍ബാഗുകളും എബിഎസും ഓപ്ഷണല്‍ വ്യവസ്ഥയില്‍ ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷം പ്രതിമാസം 17,000 യൂണിറ്റ് വീതം ശരാശരി വില്‍പ്പനയുള്ള മോഡലുകളാണ് ഇവ രണ്ടും. 2008 ല്‍ വിപണിയിലെത്തിയ ഡിസയര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും വില്‍പ്പനയുള്ള എന്‍ട്രി ലെവല്‍ സെഡാനാണ്.

ഡല്‍ഹി എക്‌സ്‌ഷോറൂം വില

സ്വിഫ്ട് : എല്‍എക്‌സ്‌ഐ ( പെട്രോള്‍) ഓപ്ഷണല്‍ 4.90 ലക്ഷം രൂപ, എല്‍ഡിഐ ( ഡീസല്‍ )ഓപ്ഷണല്‍ 6.04 ലക്ഷം രൂപ.

ഡിസയര്‍ : എല്‍എക്‌സ്‌ഐ ( പെട്രോള്‍) ഓപ്ഷണല്‍ 5.40 ലക്ഷം രൂപ, എല്‍ഡിഐ ( ഡീസല്‍ ) ഓപ്ഷണല്‍ 6.19 ലക്ഷം രൂപ.

Top