ബഹ്റൈന്‍: ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ഗള്‍ഫ് എയര്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 15 മുതലാണ് സര്‍വീസ് ആരംഭിക്കുക. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും യാത്രക്കാരെ ബഹ്റൈനിലെത്തിച്ച് അവിടെ നിന്ന് രാത്രി 8.55നാണ് സര്‍വീസ് നടത്തുക.
അബുദാബിയില്‍ നിന്ന് രാത്രി 7.20നും ദുബായില്‍ നിന്ന് രാത്രി 7.10നുമായിരിക്കും വിമാനങ്ങള്‍ യാത്ര ആരംഭിക്കുക. ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് വിമാനം പുലര്‍ച്ചെ നാലിന് കോഴിക്കോട് എത്തും. തിരിച്ച് പുലര്‍ച്ചെ 4.50ന് പുറപ്പെടുന്ന വിമാനം രാവിലെ 7.20നായിരിക്കും ബഹ്റൈനില്‍ എത്തുക. അവിടെ നിന്ന് ദുബായിലേക്ക് രാവിലെ 7.20നും അബുദാബിയിലേക്ക് രാവിലെ 9.40നുമാണ് വിമാനം പുറപ്പെടുക.
ദുബായിലേക്കുള്ള വിമാനം രാവിലെ 9.30നും അബുദാബിയിലേക്കുള്ള വിമാനം രാവിലെ 11.50നും എത്തിച്ചേരും. കൂടാതെ 46 കിലോ സൗജന്യ ലഗേജും ഏഴ് കിലോ ഹാന്റ് ബാഗും കൊണ്ടുപോകാമെന്നതും യാത്രക്കാര്‍ക്ക് വളരെയധികം ഗുണപ്രദമാണ്.