ഇന്‍ഡോര്‍: ഇന്ത്യയില്‍ വിമാനയാത്രക്ക് ഒട്ടോയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറവാണെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കിലോമീറ്റര്‍ കണക്ക് നോക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്‍ഡോര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ 27-ാമത് രാജ്യാന്തര കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നഗരത്തില്‍ ഓട്ടോറിക്ഷ വിളിക്കുകയാണെങ്കില്‍ കിലോമീറ്ററിന് മിനിമം ചാര്‍ജ്ജായി എട്ട് രൂപ മുതല്‍ പത്തുരൂപ വരെ മുടക്കേണ്ടി വരുമെന്നും അതേസമയം ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന യാത്രക്ക് ചെലവാകുന്നത് കിലോമീറ്ററിന് അഞ്ചു രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 11 കോടി ജനങ്ങളാണ് വിമാനയാത്രയെ ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇന്ന് 20 കോടിയിലധികം പേരാണ് വിമാനയാത്രയെ ആശ്രയിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ യാത്രക്കാരുടെ കണക്ക് അഞ്ചിരട്ടി വര്‍ധിച്ച് 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യാത്രാ ചിലവ് കുറവായത് കൊണ്ടാണ് പലരും ഇന്ന് യാത്രക്കായി വിമാനങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.