ഖത്തര്‍: ജിസിസി രാജ്യങ്ങളുടെ ഉപരോധ നടപടികള്‍ തുടരുന്നതിനിടെ ഖത്തര്‍ വ്യോമസൈനികരംഗത്ത് ശക്തി വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്വന്തമാക്കുന്ന പുതിയ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം അമേരിക്കയിലെ മിസൗറിയില്‍ ആരംഭിച്ചു.
വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. എഫ് 15 ഇനത്തില്‍ പെട്ട 36 യുദ്ധ വിമാനങ്ങളാണ് ഖത്തര്‍ അമേരിക്കയില്‍ നിന്നും സ്വന്തമാക്കുന്നത്. മിസൗറിയിലെ ബോയിങ് പ്ലാന്റില്‍ വിമാനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
ഖത്തര്‍ പ്രതിരോധ വകുപ്പ് മന്ത്രി ഡോ ഖാലിദ് മുഹമ്മദ് ബിന്‍ അത്വിയ്യ ബോയിങ് പ്ലാന്റ് സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ് ഈഗിള്‍ എന്ന് വിളിപ്പേരുള്ള എഫ് 15 യുദ്ധവിമാനങ്ങള്‍.
2017 ജൂണിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. 1200 കോടി ഡോളറാണ് പുതിയ വിമാനങ്ങള്‍ക്കായി ഖത്തര്‍ മുടക്കുന്നത്.