പാക്കിസ്ഥാനില്‍നിന്നുള്ള ഏതുതരത്തിലുള്ള പ്രകോപനവും ചെറുക്കാന്‍ തയ്യാറെന്ന് വ്യോമസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാക്കിസ്ഥാന്റെ പ്രകോപനം തടയാന്‍ അതീവ ജാഗ്രതയിലെന്ന് വ്യോമസേന. പാക്കിസ്ഥാനില്‍നിന്നുള്ള ഏതുതരത്തിലുള്ള പ്രകോപനവും ചെറുക്കാന്‍ അതിര്‍ത്തിയിലെ വ്യോമസേന താവളങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതായും വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന്റെ ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടിരുന്നു. നിയന്ത്രണരേഖയിലെ കച്ചിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 6.30 ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ താഴ്ന്നു പറന്ന ഡ്രോണ്‍ സൈന്യം കണ്ടെത്തി നശിപ്പിച്ചു. വ്യോമസേനയുടെ മിന്നലാക്രമണത്തിനു ശേഷമായിരുന്നു പാക് ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്.

Top