മുംബൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാഡിന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി.
മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് ഗായ്ക്‌വാഡ് ബുക്ക് ചെയ്ത ടിക്കറ്റാണ് റദ്ദാക്കിയത്. വിമാന ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരില്‍ എംപിക്ക് വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് എയര്‍ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുന്നത്.
പുണെയില്‍നിന്നു ഡല്‍ഹിയിലേക്ക് ഇക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ കയറിയശേഷം ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപി, ഡ്യൂട്ടി മാനേജരായ മലയാളിയെ ചെരിപ്പൂരി അടിക്കുകയായിരുന്നു.
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും ഗായ്ക്‌വാഡിനു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്