എയര്‍ ഇന്ത്യയുടെ ഉടമയെ ജൂണ്‍ അവസാനം തിരഞ്ഞെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം

air india

മുംബൈ: എയര്‍ ഇന്ത്യയുടെ പുതിയ ഉടമയെ ജൂണ്‍ അവസാനത്തോടെ തിരഞ്ഞെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ ഇടപാടുകാരുമായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. നാല് വ്യത്യസ്ഥ കമ്പനികളായി എയര്‍ ഇന്ത്യയെ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് അനുബന്ധ സംരംഭങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ്, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വ്വീസസ്, അലിയന്‍സ് എയര്‍, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങള്‍. 50,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷമായിരുന്നു എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ചത്.

Top