ന്യൂഡല്‍ഹി: രൂപത്തിലും ഭാവത്തിലും മാറ്റത്തിന് ഒരുങ്ങി എയര്‍ ഇന്ത്യ. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുക്കിയുമാണ് എയര്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തുക. ഓഹരികള്‍ വാങ്ങാന്‍ ആളില്ലാതായതോടെ 76ശതമാനം ഷെയറുകള്‍ വിറ്റഴിച്ച് എയര്‍ ഇന്ത്യയുടെ കടബാധ്യത തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
ഓഹരികള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം ഉയര്‍ത്താനുമാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. വ്യോമ ഗതാഗത മേഖലയില്‍ ഉയര്‍ന്ന് വരുന്ന മല്‍സരത്തില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.