കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്നു തെന്നിമാറി. കരിപ്പൂര്‍-ഷാര്‍ജ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അറ്റകുറ്റപണി നടക്കുന്ന റണ്‍വേയുടെ ഭാഗത്തേക്ക് വിമാനം തെന്നിനീങ്ങുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വിമാനം അരമണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.