ന്യൂഡല്‍ഹി: കൊറണ വൈറസ് ലോകത്താകമാനം നിയന്ത്രാണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേയ്ക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കുന്നു. ഈ മാസം 15 മുതല്‍ 28 വരെയുളള വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇറ്റലിയിലെ റോമും മിലാനും ദക്ഷിണ കൊറിയയിലെ സിയോള്‍ എന്നിവിടങ്ങളിലേയ്ക്കുളള സര്‍വ്വീസുകളാണ് റദ്ദാക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
റോമിലേക്ക് 15 മുതല്‍ 25 വരെയും മിലാന്‍, സിയോള്‍ എന്നിവിടങ്ങളിലേക്ക് 28 വരെയുമാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.