ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല.
വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. ജൂലൈ മാസത്തിലെ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കമ്പനിക്കായിട്ടില്ല. 21,000 ജീവനക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്.
എന്നാല്‍ ശനിയാഴ്ച ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കിയതിനു പിന്നാലെയാണ് ശമ്പളം വൈകലുമുണ്ടായിരിക്കുന്നത്. എയര്‍ ഇന്ത്യക്ക് 50,000 കോടിയുടെ കടമാണുള്ളത്.