മുടങ്ങി കിടന്ന ശമ്പളം വിതരണം ചെയ്തതായി എയര്‍ ഇന്ത്യ അധികൃതര്‍

air-india

ന്യൂഡല്‍ഹി: മുടങ്ങി കിടന്ന ജൂലൈ മാസത്തിലെ ശമ്പളം വിതരണം ചെയ്ത് എയര്‍ ഇന്ത്യ. 15 ദിവസം വൈകിയാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയിരിക്കുന്നത്. മുടങ്ങിയ ശമ്പളം വിതരണം ചെയ്ത കാര്യം എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് സിങ് ഖരോളയാണ് ഔദ്യോഗികമായി അറിയിച്ചത്.

കടത്തില്‍ കുളിച്ചു നില്‍ക്കുന്ന എയര്‍ ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ചാം മാസമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. വരും ദിവസങ്ങളില്‍ ശമ്പളം വിതരണം ചെയ്യാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി കമ്പനി നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി എയര്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top