ന്യൂഡല്‍ഹി : യാത്രക്കാര്‍ക്കുള്ള ഭക്ഷണം മോഷ്ടിച്ച സംഭവത്തില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. യാത്രക്കാര്‍ക്ക് വിളമ്പാത്ത ഭക്ഷണങ്ങളും, സാധനങ്ങളും മോഷ്ടിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
കാറ്ററിംഗ് വിഭാഗത്തിലെ രണ്ടു പേര്‍ക്കെതിരെയും ക്യാബിന്‍ ക്രൂ വിഭാഗത്തിലെ രണ്ടു പേര്‍ക്കെതിരെയുമാണ് നടപടി.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ദില്ലി- സിഡ്‌നി വിമാനത്തിലെ രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഭക്ഷണമോഷണത്തിനിടെ കയ്യോടെ പിടികൂടിയിരുന്നതായും അധികൃതര്‍ അറിയിച്ചു.