ന്യൂഡല്‍ഹി: എയര്‍ ബസ് വിമാനത്തെ യാത്രക്കാരുമായി ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ.
എന്‍ജിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്സി ബോട്ട്. പൈലറ്റാണ് ടാക്സി ബോട്ടിനെ നിയന്ത്രിക്കുക.
#FlyAI : AI665 DEL BOM using @TaxibotI at @DelhiAirport T3. pic.twitter.com/KvAo29xqjl
— Air India (@airindiain) October 15, 2019
ടാക്സി ബോട്ടുകളുടെ ഉപയോഗം ഇന്ധനം ലാഭിക്കുന്നതിനും സഹായകമാണ്. വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗത്തിന്റെ 85 ശതമാനത്തോളംകുറയ്ക്കാന്‍ ടാക്സി ബോട്ടുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കൂടാതെ, വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കുന്നതിനാല്‍, ശബ്ദ-വായു മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും ടാക്സി ബോട്ടിന്റെ ഉപയോഗം സഹായിക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എ ഐ 665 ഡല്‍ഹി- മുംബൈ വിമാനമാണ്ടാക്സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്.