ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ കടുത്ത അനാസ്ഥയ്ക്കെതിരെ വിമാനത്തിലുണ്ടായിരുന്ന കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജുവിന് നേരെ യാത്രക്കാരുടെ രോഷപ്രകടനം.
എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വിജയവാഡ വിമാനം മന്ത്രിയേയും നൂറോളം യാത്രക്കാരേയും ഒന്നര മണിക്കൂറോളമാണ് കാത്തുനിര്‍ത്തിയത്.
ഇതിൽ ക്ഷുഭിതരായ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്ന അശോക ഗജപതി രാജുവിനെ ചോദ്യം ചെയ്തു. നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു.
തുടർന്ന് യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ മന്ത്രി എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പ്രദീപ് ഖരോളയെ ഫോണില്‍ ബന്ധപ്പെട്ടു.
പൈലറ്റില്ലാത്തതിനാലാണ് വിമാനം വൈകിയതെന്ന് കമ്പനി മറുപടി നൽകി.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ക്യാപ്റ്റനെ താക്കീത് നല്‍കുകയും ചെയ്‌തെന്ന് എയര്‍ ഇന്ത്യ വാക്താവ് വ്യക്തമാക്കി.