ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല.
എയര്‍ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത് എയര്‍ ഇന്ത്യയുടെ അലംഭാവമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തിനുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും ഡല്‍ഹിയിലേക്കു തിരിച്ചത്. മുംബൈയിലെത്തിയ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. ഇതേതുടര്‍ന്ന് മുംബൈ-ഡല്‍ഹി യാത്രക്കായി എംപിമാര്‍ക്ക് മൂന്ന് വിമാനങ്ങള്‍ മാറികയറേണ്ടി വന്നു.
അതേസമയം എയര്‍ ഇന്ത്യ വിമാനങ്ങള്‍ മനപ്പൂര്‍വം വൈകിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.