മുംബൈ: എയര്‍ ഇന്ത്യയുടെ അനൗദ്യോഗിക സ്വതന്ത്ര ഡയറക്ടര്‍മാരായി കുമാര്‍ മംഗളം ബിര്‍ളയും, വൈ സി ദേവേശ്വറിനെയും തെരഞ്ഞെടുത്തു. പൊതുമേഖലാ സംരംഭത്തിന്റെ ബോര്‍ഡില്‍ വന്‍ വ്യവസായികള്‍ അംഗമാകുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തേക്ക് എയര്‍ ഇന്ത്യയുടെ അനൗദ്യോഗിക സ്വതന്ത്ര ഡയറക്ടര്‍മാരായി ബിര്‍ളയേയും, ദേവേശ്വറിനെയും നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്‍മെന്റ് കമ്മിറ്റി ഓഫ് കാബിനറ്റ്(എസിസി) അംഗീകാരം നല്‍കിയെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയവും വ്യക്തമാക്കി. നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെയും അനൗദ്യോഗിക ഡയറക്ടര്‍മാരായി യഥാക്രമം ശ്യാംവീര്‍ സൈനിയേയും ഗുല്‍മൊഹീന്ദര്‍ സിംഗിനെയും തെരഞ്ഞെടുത്തു.