പ്രതിഷേധങ്ങള്‍ കടുത്തു; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി ഭാഗികമായി പിന്‍വലിച്ച് എയര്‍ ഇന്ത്യ

AIRINDIA

ന്യൂഡല്‍ഹി : ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി എയര്‍ ഇന്ത്യ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സ്‌ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികള്‍ക്കുളള നിരക്കില്‍ മൂന്നിരട്ടി വര്‍ധന ഏര്‍പ്പെടുത്തിയ നടപടിയാണ് എയര്‍ ഇന്ത്യ പിന്‍വലിച്ചത്.

അതേസമയം ആഭ്യന്തര സര്‍വീസുകളിലും മറ്റ് അന്താരാഷ്ട്ര സര്‍വീസുകളിലും വര്‍ധിപ്പിച്ച നിരക്ക് തുടരുമെന്നും കമ്പനി അറിയിച്ചു. സ്‌ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികള്‍ക്കുളള നിരക്ക് 7,500-10,000 ദിര്‍ഹമായിരുന്ന നിരക്ക് 25,000-30,000 ദിര്‍ഹമായി ജൂലൈ 20 മുതല്‍ വര്‍ധിപ്പിച്ചിരുന്നത്.

ജൂലൈ 20 മുതലായിരുന്നു ടിക്കറ്റ് നിരക്കിന് മൂന്നിരട്ടി വര്‍ധന വരുത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നടപടി പിന്‍വലിച്ച് തലയൂരിയത്.

നേരത്തെ ഗള്‍ഫ് മേഖലയിലെ വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.

Top