എയര്‍ ഇന്ത്യയെ കിംഗ്ഫിഷറിന്റെ പാതയില്‍ എത്തിക്കില്ലെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ വിജയ് മല്യയുടെ കിംഗ്ഫിഷറിന്റെ പാത പിന്തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സേവിക്കുകയാണ് എയര്‍ ഇന്ത്യയുടെ ദൗത്യം. അതുകൊണ്ടുതന്നെ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ആരുടെയും തൊഴില്‍ നഷ്ടപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. വിഭജിച്ചു വില്‍ക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

Top