ജയ്പുര്‍: ഡൽഹിയിലെ മോശം കാലാവസ്ഥ മൂലം വൈകിയ വിമാനത്തില്‍ ജോലി സമയം കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് പൈലറ്റ് പോയതോടെ യാത്രക്കാർ വെട്ടിലായി.
ലഖ്‌നൗവില്‍ നിന്നും ജയ്പുര്‍ വഴി ഡല്‍ഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അര്‍ദ്ധ രാത്രി വഴിയില്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നത്.
ബുധനാഴ്ച രാത്രി ഒമ്പതിന് ജയ്പുരിലെത്തേണ്ടിയിരുന്ന വിമാനം വൈകി ഒന്നരയോടെയാണ് എത്തിയത്.
ഡല്‍ഹിയിലെ കാലാവസ്ഥ മോശമായതിനാല്‍ രണ്ട് മണി വരെ വിമാനം ടേക്ക് ഓഫ് ചെയ്തില്ല.
പിന്നീട് ടേക്ക് ഓഫ് പോയിന്റിലെത്തി വീണ്ടും അര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു .
തുടർന്നാണ് പൈലറ്റ് ജോലി തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചത്.
എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 48 പേരുണ്ടായിരുന്നു.
യാത്രക്കാരിൽ ചിലരെ ബസില്‍ ഡല്‍ഹിയിലേക്ക് അയച്ചു. മറ്റുള്ളവര്‍ക്ക് വിമാനക്കമ്പനി ജയ്പുരില്‍ തന്നെ താമസ സൗകര്യമൊരുക്കി.
വിമാനത്താവള അധികൃതര്‍ സംഭവത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.