ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്ക് ഇസ്രയേലിലേക്ക് പറക്കാന്‍ വ്യോമപാത തുറന്നുകൊടുത്തു സൗദി. ഡല്‍ഹിക്കും ടെല്‍അവീവിനും ഇടയില്‍ സര്‍വ്വീസ് നടത്തുന്നതിനാണ് എയര്‍ ഇന്ത്യക്ക് സൗദി അനുവാദം നല്‍കിയത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇസ്രയേല്‍ മാധ്യമമായ ഹാരെട്‌സിനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ വാര്‍ത്ത സിവില്‍ വ്യോമയാന മന്ത്രാലയമോ എയര്‍ ഇന്ത്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ചു മുതല്‍ ആഴ്ചയില്‍ മൂന്നു തവണ ഡല്‍ഹിക്കും ടെല്‍അവീവിനും ഇടയില്‍ സര്‍വ്വീസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. സൗദി വ്യോമപാത തുറന്നുനല്‍കിയാല്‍ കുറഞ്ഞ സമയംകൊണ്ട് ഇസ്രയേലിലേക്ക് സര്‍വ്വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുന്നതാണ്.