എയര്‍ ഇന്ത്യാ: മൈക്രോവേവ് അവനില്‍നിന്ന് ഗന്ധം; പരിശോധനക്കായി വിമാനം മസ്‌ക്കറ്റിലിറക്കി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്ക്കറ്റില്‍ ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണിതെന്ന് ഡിജിസിഎ പറഞ്ഞു. എന്‍ജിനില്‍ നിന്നോ എപിയുവില്‍ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറയിച്ചു. വിമാനത്തിനുള്ളിലെ മൈക്രോവേവ് അവനില് നിന്നാണ് ഗന്ധം ഉണ്ടായതെന്നും വിമാനം സുരക്ഷാപരിശോധനയ്ക്കായിട്ടാണ് മസ്‌ക്കറ്റില്‍ ഇറക്കിയതെന്നും എയര്‍ ഇന്ത്യ അറിയിച്ചു .

മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി. തുടര്‍ന്ന് വിമാനം മസ്‌ക്കറ്റില്‍ നിന്ന് ദുബായിലേക്ക് പോയി. ഇതേ വിമാനം ഇന്ന് രാവിലെ ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ന് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുന്നത്. രാവിലെ ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കിയിരുന്നു.

Top