കോഴിക്കോട് : കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിങ്ങ് 747 – 400 വിമാനമാണ് കരിപ്പൂരില്‍ സര്‍വീസിനായി എത്തുന്നത്.
കോഴിക്കോട് നിന്ന് ജിദ്ദാ സെക്ടറിലേക്ക് ആഴ്ചയില്‍ 2 സര്‍വീസാണ് ആംരഭിക്കുന്നത്. റണ്‍വേ നീളം 6000 അടിയില്‍ നിന്നു 9000 അടിയാക്കിയപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ ബോയിങ്ങ് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു.
റണ്‍വേ വികസനത്തിനവുമായി ബന്ധപ്പെട്ടാണ് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പിന്‍വലിച്ചത്. ചില നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ 5 മാസത്തേക്ക് കരിപ്പൂരില്‍ റണ്‍വേ ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് ദിവസം സമയക്രമീകരണത്തോടെ സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യാ ഉദ്ദേശിക്കുന്നത്.