ഡല്‍ഹി: അഭിനന്ദന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ യാത്രക്കാര്‍ക്ക് വ്യക്തിഗതവും തടസ്സരഹിതവുമായ ഓണ്‍-ഗ്രൗണ്ട് അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ‘പ്രോജക്ട് അഭിനന്ദന്‍’. കൊച്ചിയും കോഴിക്കോടും ഉള്‍പ്പടെ 16 വിമാനത്താവളങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച സര്‍വീസ് അഷ്വറന്‍സ് ഓഫീസര്‍മാരെ ഏര്‍പ്പെടുത്തും. അവര്‍ എയര്‍ ഇന്ത്യാ യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ ഏരിയയില്‍ ലോഞ്ചുകളില്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍ക്ക് സമീപം. ട്രാന്‍സിറ്റ് സമയത്ത്, അല്ലെങ്കില്‍ അറൈവല്‍ ഹാളില്‍ ഉടനീളം ഗ്രൗണ്ട് സഹായം നല്‍കും
പദ്ധതി നടപ്പാക്കുന്ന ജില്ലകള്‍, അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, പൂനെ, വാരണാസി, വിശാഖപട്ടണം എന്നിവയാണ്. എയര്‍ ഇന്ത്യയുടെ സര്‍വീസ് അഷ്വറന്‍സ് ഓഫീസര്‍മാര്‍ എയര്‍പോര്‍ട്ട് സഹായം ആവശ്യമായി വരുന്ന ഏത് യാത്രക്കാരനും അതായത്, ക്യാബിന്‍ ക്ലാസ് ഒന്ന് പരിഗണിക്കാതെ തന്നെ സഹായം നല്‍കും. എയര്‍ ഇന്ത്യ ഇതിനകം 100-ലധികം സര്‍വീസ് അഷ്വറന്‍സ് ഓഫീസര്‍മാരെ എയര്‍പോര്‍ട്ടുകളിലുടനീളം റിക്രൂട്ട് ചെയ്യുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
എയര്‍പോര്‍ട്ടുകളിലെ യാത്രക്കാരുടെ ആശങ്കകള്‍ മനസ്സിലാക്കി മികച്ച സേവനം നല്കാന്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് അഷ്വറന്‍സ് ഓഫീസര്‍മാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്, യാത്രക്കാരുമായി സജീവമായി ഇടപഴകുന്നതിനും പിന്തുണ നല്‍കുന്നതിനും അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇവര്‍ സഹായിക്കും. ഏതെങ്കിലും കാരണത്താല്‍ വിമാനത്തില്‍ കയറാനായില്ലെങ്കില്‍, ലഗേജ് ഡെലിവറി വൈകുന്നത് തുടങ്ങിയ അപ്രതീക്ഷിത പ്രശ്നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നു.