ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷം. 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ഡല്‍ഹിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. വായുമലിനീകരണം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.
വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് കണക്കിലെടുത്ത്, ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (GRAP) സ്റ്റേജ്-3 പ്രകാരം എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡല്‍ഹിയില്‍ അനിവാര്യമല്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കല്ല് തകര്‍ക്കല്‍, ഖനനം എന്നിവ നിരോധിക്കുമെന്ന് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
എന്നാല്‍ ദേശീയ സുരക്ഷ അല്ലെങ്കില്‍ പ്രതിരോധം, ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍, ആരോഗ്യ സംരക്ഷണം, റെയില്‍വേ, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകള്‍, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി പ്രക്ഷേപണം, പൈപ്പ് ലൈനുകള്‍, ശുചിത്വം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.