ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി

ഡൽഹി: ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി. വായുനിലവാര സൂചിക 326 രേഖപ്പെടുത്തി. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. അടച്ചിട്ട പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ചയാകും.

അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

Top