ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 1800 സ്‌കൂളുകള്‍ അടച്ചു.
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പരിധിയിലും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയത്. അതേസമയം, 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് അവധി ബാധകമല്ല.
തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
സ്‌കൂളുകള്‍ അടച്ചിടുന്നത് ഒരു ലക്ഷത്തിനടുത്ത് കുട്ടികളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.