ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു.
കിഴക്കല്‍ ആലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ബാബ് അല്‍-നയ്‌റാബിലായിരുന്നു കൂടുതല്‍ പേര്‍ മരിച്ചത്.
ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ ആലപ്പോയില്‍ മരണസംഖ്യ വര്‍ധിക്കുകയാണ്.
ബ്രിട്ടന്‍ ആസ്ഥാനമാക്കിയ മനുഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 26 കുട്ടികളുള്‍പ്പെടെ 172 പേരാണു ഇവിടെ മരിച്ചത്.
2011 നു ശേഷം സിറിയയില്‍ വിവിധ ആക്രമണങ്ങളിലായി മൂന്നു ലക്ഷതോളം പേരാണു കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.