ഘൗത്തയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ വീറ്റോ ചെയ്ത് റഷ്യ

syria

ദമാസ്‌ക്കസ്: വ്യോമാക്രമണം ശക്തമായ സിറിയയിലെ ഘൗത്തയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. സ്വീഡനും കുവൈറ്റുമാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങള്‍ വാസ്ഥവമല്ലെന്നാണ് റഷ്യ പറയുന്നത്. സിറിയയിലെ കിഴക്കന്‍ ഘൗത്തയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ ഇതുവരെയും 410 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നുള്ള കണക്കുകളാണ് പുറത്തു വരുന്നത്. ഇതിനു ശേഷമാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

യോഗത്തില്‍ മേഖലയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം സ്വീഡനും കുവൈറ്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രമേയത്തില്‍ പറയുന്നത്ര ഗൗരവമല്ല കിഴക്കന്‍ ഘൗത്തയിലെ പ്രശ്‌നങ്ങളെന്നും, എല്ലാ കാര്യങ്ങളും വാസ്ഥവമല്ലെന്നും സുരക്ഷാ കൗണ്‍സിലിലെ റഷ്യന്‍ പ്രതിനിധി വാസ്‌ലി നബന്‍സിയ പറഞ്ഞു. ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത് വ്യാജവാര്‍ത്തയാണെന്നാണ് നബന്‍സിയ പറഞ്ഞിരിക്കുന്നത്.

പ്രമേയത്തില്‍ ആവശ്യമായ ഭേദഗതികളുടെ ലിസ്റ്റ് റഷ്യന്‍ പ്രതിനിധി യോഗത്തില്‍ വിതരണം ചെയ്യുകയും ചെയ്തു. വിമതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടത്തുന്നതിന് സാധിക്കുന്ന തരത്തിലാണ് റഷ്യ ഭേദഗതികള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും, ഈ ഭേദഗതികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പാശ്ചാത്യ നയതന്ത്രജ്ഞന്‍ പറയുന്നത്. അതുകൊണ്ട് പ്രമേയം വെള്ളിയാഴ്ച വോട്ടിനിട്ടേക്കുമെന്നും നയതന്ത്രജ്ഞര്‍ വ്യക്തമാക്കി.

Top