വിമാന യാത്രയ്ക്കിടെ മലയാളി സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

SRTILANKAN

നെടുമ്പാശേരി: വിമാന യാത്രയ്ക്കിടെ കൊല്ലം സ്വദേശിനി മരിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഐഷുമ്മബീവി (66) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45നായിരുന്നു സംഭവം. യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല.

ജിദ്ദയില്‍ നിന്നും കൊളംബോയിലേക്ക് പോയ വിമാനമാണ് നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കിയത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്കു മാറ്റി. വിമാനം പിന്നീട് പുലര്‍ച്ചെ തന്നെ നെടുമ്പാശേരിയില്‍ നിന്നും മടങ്ങി.

Top