പട്‌ന: വിമാനയാത്രക്കിടെ ടോയ്‌ലറ്റിലേക്കുള്ള വാതിലാണെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂഡല്‍ഹിയില്‍ നിന്നും പട്‌നക്ക് പോയ ഗോ എയര്‍ വിമാനത്തിലാണ് സംഭവം നടക്കുന്നത്. വിമാനം പറന്നുയര്‍ന്ന ശേഷം ടോയ്‌ലറ്റിലേക്ക് പോയ ഇയാള്‍ സമീപമുള്ള സുരക്ഷാ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം പട്‌നയില്‍ ഇറങ്ങുന്നതുവരെ ഇയാളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു.
ഇക്കാര്യം ജീവനക്കാര്‍ വിമാനത്താവളത്തില്‍ അറിയിക്കുകയും ചെയ്തു. പട്‌ന വിമാനത്താവളത്തില്‍ എത്തിയശേഷം ഇയാളെ സുരക്ഷാ അധികൃതര്‍ക്ക് കൈമാറി. ആദ്യമായാണ് ഇയാള്‍ വിമാനത്തില്‍ കയറുന്നത്. എയര്‍പോര്‍ട്ട് സ്‌റ്റേഷനില്‍ വെച്ച് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് അബദ്ധം പറ്റിയതായി മനസിലായെന്ന് പൊലീസ് അറിയിച്ചു. ബീഹാറിലെ കങ്കാര്‍ബഘ് സ്വദേശിയായ ഇയാള്‍ അജ്മീരിലെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഇയാളെ പിന്നീട് വിട്ടയച്ചതായും പൊലീസ് പറഞ്ഞു.