മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍ രാജ്യത്തെ ആറ് സര്‍ക്കിളുകളില്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്(വെസ്റ്റ്) എന്നീ സര്‍ക്കിളുകളില്‍ നിന്നുമാണ് ജനുവരി 30 മുതല്‍ എയര്‍സെല്‍ പിന്‍മാറുന്നത്.
തുടര്‍ന്ന് തങ്ങളുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് തിരിച്ചു നല്‍കുന്നതായി കാണിച്ച് എയര്‍സെല്‍ ട്രായിക്ക് കത്ത് നല്‍കി.
ഇത് സ്വീകരിച്ച ട്രായി സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സേവനങ്ങള്‍ നിര്‍ത്തുന്നതിന് മുന്‍പ് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും മറ്റു കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിലവിലെ അവസ്ഥയില്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത്തരത്തിലൊരു നിലപാട് എയര്‍സെല്‍ എടുത്തത്.