എയര്‍സെല്‍ മാക്‌സിസ് കേസ് നവംബര്‍ 26 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തെ ഉടന്‍ അറസ്റ്റു ചെയ്യരുതെന്ന് കോടതി. നവംബര്‍ 26 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി വിലക്കി.

അതേസമയം ചിദംബരം കേസുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പി ചിദംബരമാണ് കേസിലെ ഒന്നാം പ്രതി. ചിദംബരത്തിന് പുറമെ മറ്റ് ഒമ്പത് പേര്‍ കൂടി പ്രതികളായുണ്ട്. 2006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.

Top