ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തിക്ക് ചിദംബരത്തിനും വിദേശത്തേക്ക് പോകാന്‍ അനുമതി. എയര്‍സെല്‍ മാക്സിസ് കേസുകളില്‍ പ്രതികളാണ് ഇവര്‍. ഫബ്രുവരി 28 വരെയാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്.
യുകെയിലും ഫ്രാന്‍സിലും നടക്കുന്ന ടെന്നീസ് ടൂര്‍ണമെന്റ്, ബിസിനസ് മീറ്റിംഗുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും അനുമതി തേടിയത്. ഡല്‍ഹി കോടതിയാണ് അനുമതി നല്‍കിയത്.
കാര്‍ത്തിക്കെതിരെ സിബിഐയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും പണം തട്ടിപ്പിന് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് വിദേശയാത്രക്ക് അനുമതി ലഭിച്ചത്.