കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു
വലിയ വിമാനങ്ങളും കരിപ്പൂരില്‍ ഇറങ്ങാന്‍ നടപടിയായിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍വ്വീസുകള്‍ തുടങ്ങാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തന സജ്ജമാകും. ഒക്ടോബര്‍ അവസാനത്തോടെ വിമാന സര്‍വ്വീസ് ആരംഭിക്കും. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനും അനുമതി ലഭിച്ചിട്ടുണ്ട്.