വാരാണസി: വിമാനത്തില്‍ വെച്ച് ഹൃദയാഘാതം മൂലം യാത്രക്കാരന് മരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വാരണാസിയില്‍ അടിയന്തരമായി ഇറക്കി. തായ്ലന്ഡ് സ്വദേശിയായ അറ്റാബോട്ട് തങ്കുസോണ് (53) ആണ് മരിച്ചത്.
തായ്ലന്ഡില് നിന്നുള്ള 22 അംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമായിരുന്നു അറ്റാബോട്ട് യാത്രയ്ക്കെത്തിയത്. ബാംങ്കോക്കില്‍ നിന്നും വെള്ളിയാഴ്ച രാവിലെ 7.40 ന് ആണ് 189 യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. യാത്രയ്ക്കിടെ അറ്റാബോട്ടിനു ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
തുടര്‍ന്ന് വാരാണസിയില്‍ വിമാനം അടിയന്തരമായി ഇറക്കി. എന്നാല്‍ വിമാനത്താവളത്തിനു സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.