ബെംഗളൂരു: നടുറോഡില്‍ വെച്ച് എയര്‍ ഹോസ്റ്റസിനു നേരെ അജ്ഞാതനായ ബൈക്ക് യാത്രികന്റെ ലൈംഗികാതിക്രമം. ബെഗളൂരുവിലെ ബാനസ് വാഡി എച്ച് ആര്‍ ബി ആറിന് സമീപത്തെ തെരുവിലാണ് സംഭവം നടന്നത്.
സുഹൃത്തിനൊപ്പം വഴിയരികിലൂടെ രാത്രി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്ക് യാത്രികന്‍ ആക്രമിക്കുകയും ധരിച്ച മേല്‍ വസ്ത്രം വലിച്ചു കീറുകയുമായിരുന്നു.
ഫെബ്രുവരി 12നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും പോലീസ് കുറ്റവാളികളെ പിടികൂടിയിട്ടില്ല.
ആക്രമം നടന്നതിന്റെ ആഘാതത്തിലായിരുന്നതിനായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. സുഹൃത്തിനോടൊപ്പം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍ പെട്ടെന്ന് സമീപിക്കുകയായിരുന്നു.
യുവതിയോടും സുഹൃത്തിനോടും ആദ്യം സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയ അയാള്‍ പൊടുന്നനെ യുവതി ധരിച്ചിരുന്ന ടീ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു.യുവതികള്‍ ബഹളം വെച്ചതോടെ ആക്രമി ബൈക്കില്‍ കടന്നു കളഞ്ഞു.
സംഭവത്തിന്റെ ആഘാതത്തില്‍ ബൈക്ക് നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും യുവതിക്കായില്ലെന്ന് പൊലീസ് പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി ബെഗളൂരു നഗരം വാര്‍ത്തകളില്‍ നിറയുകയാണ്.
പുതുവത്സര രാവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
.