കൊണ്ടോട്ടി: സൗദി എയര്‍ലൈന്‍സ് ടിക്കറ്റ്‌നിരക്ക് കുത്തനെ ഉയര്‍ത്തിയത് ഉംറ ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായി. 32,000 രൂപയില്‍നിന്ന് ടിക്കറ്റ്‌നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ 44,000 ആയി ഉയരും. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് നിരക്ക് കൂട്ടുന്നത്.
ഉംറ സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ ഇതിനകംതന്നെ തീര്‍ഥാടകരില്‍നിന്ന് വിമാനടിക്കറ്റ് നിരക്കടക്കം വാങ്ങിയിട്ടുണ്ട്. 55,000 മുതല്‍ 60,000 രൂപവരെയാണ് മിക്ക ഏജന്‍സികളും തീര്‍ഥാടകരില്‍നിന്ന് ഈടാക്കിയത്.
32,000ത്തില്‍നിന്ന് ടിക്കറ്റ്‌നിരക്ക് 35,000 ആയപ്പോള്‍ ഏജന്‍സികള്‍ തീര്‍ഥാടകരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും കൂടിയതിനാല്‍ ഇനിയും പണം ചോദിക്കാനാവാത്ത അവസ്ഥയിലാണ്.
ടിക്കറ്റ്‌നിരക്ക് കുത്തനെ വര്‍ധിപ്പിച്ച സൗദി എയര്‍ലൈന്‍സ് നടപടിക്കെതിരെ ഇന്ത്യന്‍ ഹജ്ജ്ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ പ്രതിഷേധിച്ചു. മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ പി.കെ. മുഹമ്മദ്കുട്ടി മുസ്ലിയാര്‍ പട്ടാമ്പി, അഡ്വ. പീര്‍ മുഹമ്മദ്, പി.കെ.എം. ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.