മുംബൈ: ബംഗളൂരു വ്യോമപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
രണ്ടു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്ട്രോള് മുന്നറിയിപ്പ് നല്കിയതിനാല് പൈലറ്റുമാര്‍ വിമാനങ്ങള്‍ വെട്ടിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരുമാണുണ്ടായിരുന്നത്.