ഫ്‌ളൈ ഓവറിലൂടെ മൊബൈലില്‍ സംസാരിച്ചു നടന്ന ടെക്കി വീണു മരിച്ചു

death

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഫ്‌ളൈ ഓവറിലൂടെ മൊബൈലില്‍ സംസാരിച്ചു നടന്നു പോയ ടെക്കി വീണു മരിച്ചു. ബംഗലൂരുവിലെ അസ്സെഞ്ചര്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ ആയ ചൈതന്യ വുയൂരു 28 ആണ് മരിച്ചത്.

ഫ്‌ളൈ ഓവറിലെ മതിലില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചൈതന്യയ്ക്ക് ബാലന്‍സ് തെറ്റി 10 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് തത്സമയം മരണമടഞ്ഞു. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണോ അപകടമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

യാത്രക്കാര്‍ക്ക് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ എത്തുന്നതിനുള്ള ഫ്‌ളൈ ഓവറില്‍ നിന്നാണ് ചൈതന്യ വീണത്. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയാണ് ഇയാള്‍. ചെന്നൈയില്‍ നിന്നും ബംഗലൂരുവിലേക്ക് പോകുന്നതിനാണ് ചൈതന്യ വിമാനത്താവളത്തില്‍ എത്തിയത്.

Top