ഗോ എയറിന്റെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വ്വീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. . .

മസ്‌കറ്റ്: ഗോ എയറിന്റെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വ്വീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മാര്‍ച്ച് ഒന്നു മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.

തുടക്കത്തില്‍ മസ്‌കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വ്വീസ് ഉണ്ടാവുക. കണ്ണൂരില്‍ നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കറ്റിലെത്തും. തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും.

ബുക്കിങ് ആരംഭിച്ചപ്പോള്‍ മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്കുണ്ടായിരുന്നത്. തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയര്‍ന്നു. ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസില്‍ 35 റിയാലാണ് വെബ്‌സൈറ്റില്‍ നിരക്ക് കാണിക്കുന്നത്. മസ്‌കറ്റില്‍ നിന്നുള്ള അടുത്ത ദിവസങ്ങളിലെ സര്‍വീസിന് 33 റിയാലും 30 റിയാലുമായിരിക്കും നിരക്ക്.

Top