റഷ്യയില്‍ പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും സ്വര്‍ണ്ണമഴ ; വൈറലായി വീഡിയോ

CARGO

യാകുട്‌സ്‌ക്: റഷ്യയിലെ യാകുട്‌സ്‌കില്‍ പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും സ്വര്‍ണ്ണക്കട്ടകള്‍ താഴെ വീണു. സ്വര്‍ണ്ണക്കട്ടകള്‍ താഴെ വീഴുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലായിരിക്കുകയാണ്. 9300 കിലോഗ്രാം ഭാരവുമായി മാര്‍ച്ച് 15നാണ് യാകുട്‌സ്‌കിലെ വിമാനത്താവളത്തില്‍ നിന്നും റഷ്യന് കാര്‍ഗോ വിമാനം പറന്നുയര്‍ന്നത്. റഷ്യയിലെ കുപോള് സ്വര്‍ണ്ണഖനിയിലെ സ്വര്‍ണ്ണമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിനൊപ്പം വെള്ളിയുടെ കട്ടകളും രത്‌നങ്ങളും ഉണ്ടായിരുന്നു

അമിതഭാരം മൂലം വിമാനത്തിന്റെ വാതില് തുറന്നതോടെ റണ്‍വേയില്‍ തന്നെ സ്വര്‍ണ്ണകട്ടകള്‍ വീഴുകയായിരുന്നു. 26 കിലോമീറ്ററോളം പറന്ന ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞ് വിമാനം അടിയന്തരമായി ഇറക്കിയത്. അപ്പോഴേക്കും വിമാനത്തിലെ അമൂല്യ വസ്തുക്കളില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉടന് തന്നെ യാകുട്‌സ്‌ക് വിമാനത്താവളത്തിന്റെ റണ്‍വേ സീല് ചെയ്തു. വിമാനം സഞ്ചരിച്ച പ്രദേശങ്ങളില് തിരച്ചിലും ഊര്ജ്ജിതമാക്കി. 200 സ്വര്‍ണ്ണകട്ടകളില്‍ 172 കണ്ടെത്താന്‍ കഴിഞ്ഞു.

Top