വിമാനത്താവള സമ്മേളനം; നിയമ വിരുദ്ധമെന്ന് കാണിച്ച് അമിത് ഷാക്കെതിരെ പരാതി

പനാജി: നിയമ വിരുദ്ധമായി സമ്മേളനം നടത്തിയതിന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ പരാതി.

ഗോവ ദാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി സമ്മേളനം നടത്തി എന്നാരോപിച്ച് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഐറസ് റോഡ്രിഗസാണ് പരാതി നല്‍കിയിരിക്കുന്നത്.

സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, ഗോവ ചീഫ് സെക്രട്ടറി, പോലീസ് ഡി.ജി.പി. എന്നിവര്‍ക്കാണ് റോഡ്രിഗസ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഐ.പി.സി 141 പ്രകാരം നിയമവിരുദ്ധമായ സംഘംചേരല്‍, യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കി ചൂണ്ടിക്കാട്ടിയാണ് പരാതി.

അതേസമയം, അനുമതി ലഭിച്ച ശേഷം മാത്രമാണ് പാര്‍ട്ടി അധ്യക്ഷന് സ്വീകരണം നല്‍കിയതെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.

അമിത് ഷാക്കെതിരെയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം.പി ശാന്താറാം നായിക് രംഗത്തെത്തിയിട്ടുണ്ട്.

Top