ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഫെബ്രുവരി 26 വരെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചതു മൂലം 80,000 യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയില്‍ നിന്നു 10,400 അടിയായി ഉയര്‍ത്തുന്നതിനാണ് പദ്ധതി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഫെബ്രുവരി 27 ന് വിമാനത്താവളം തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.